---
title: "പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ആൾക്കായി തിരച്ചിൽ തുടരുന്നു"
english_title: "Search Underway for Man Swept Away in Kanjirappuzha, Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376155/peravoor-kanjirappuzha-search-missing-man`"
published_at: "2026-08-02T12:51:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ef0c0caf44_1000208618.jpg"
keywords: ["Peravoor", "Kanjirappuzha", "Kannur", "Missing", "Fire Force"]
---

# പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ആൾക്കായി തിരച്ചിൽ തുടരുന്നു

> **Lead Summary:** **പേരാവൂർ**: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ആൾക്കായുള്ള തിരച്ചിൽ തുടരുന്നു. കാണാതായത് പേരാവൂർ സ്വദേശി വി.പി. ഹനീഫയെ ആണ്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അഗ്നി രക്ഷാ സേനയുടെ നാല് യൂണിറ്റുകൾ, സ്കൂബ ടീം, പേരാവൂർ പോലീസ്, മോണിംഗ് ഫൈറ്റേഴ്സ്, സന്നദ്ധ സംഘടനാ പ്രവർത്തകർ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

## Article Content

**പേരാവൂർ**: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ആൾക്കായുള്ള തിരച്ചിൽ തുടരുന്നു. കാണാതായത് പേരാവൂർ സ്വദേശി വി.പി. ഹനീഫയെ ആണ്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അഗ്നി രക്ഷാ സേനയുടെ നാല് യൂണിറ്റുകൾ, സ്കൂബ ടീം, പേരാവൂർ പോലീസ്, മോണിംഗ് ഫൈറ്റേഴ്സ്, സന്നദ്ധ സംഘടനാ പ്രവർത്തകർ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

സജീവ് ജോസഫ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ, പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, ഇരിട്ടി തഹസിൽദാർ എൻ.സിമ, ഡെപ്യൂട്ടി തഹസിൽദാർ ബിജി ജോൺ, വെള്ളർവള്ളി വില്ലേജ് ഓഫീസർ എം.രാജീവൻ എന്നിവർ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നൽകി.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376155/peravoor-kanjirappuzha-search-missing-man`)